/sathyam/media/media_files/2025/09/07/62493-2025-09-07-20-32-51.jpg)
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) “തൃശ്ശൂർ തിരുവോണം – 2025” സെപ്റ്റംബർ 5, വെള്ളിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വിജയകരമായി സംഘടിപ്പിച്ചു.
ആഘോഷങ്ങൾ ഇന്ത്യൻ എംബസിയിലെ കമ്മ്യൂണിറ്റി വെൽഫെയർ & ലേബർ വിഭാഗം ഹോൺ. ചീഫ് ഗസ്റ്റ് ശ്രീ. മനാസ് രാജ് പട്ടേൽ, IFS പരമ്പരാഗതമായി വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ട്രാസ്ക് പ്രാരംഭഗിതം ആലപിച്ച് കൊണ്ട് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.
തുടർന്ന് സോഷ്യൽ വെൽഫെയർ ജോയിന്റ് കൺവീനർ ശ്രീമതി.മഞ്ജുള ഷിജോ അനുശോചനം രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ശ്രീ. റാഫി എരിഞ്ഞേരി സ്വാഗതം ആശംസിക്കുകയും TRASSK പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
ജനറൽ സെക്രട്ടറി ശ്രീമതി ഷൈനി ഫ്രാങ്ക് അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ അവലോകനം അവതരിപ്പിച്ചു.
കേരളത്തിന്റെ സമ്പന്നമായ പൈതൃകങ്ങൾ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന വർണാഭമായ കലാപരിപാടികളാണ് പ്രധാനമായും അരങ്ങേറിയത്.
താലപ്പൊലി, പുലിക്കളി, കുമ്മാട്ടിക്കളി, ചെണ്ടമേളം എന്നിവയോടു കൂടിയ ഘോഷയാത്ര, പരമ്പരാഗത ഓണസദ്യ, പൂക്കള മത്സരം, പായസ മത്സരം, ട്രാസ്ക് കേരള ശ്രീമാൻ, ട്രാസ്ക് കേരള മങ്ക മത്സരങ്ങൾ... എന്നിങ്ങനെ വർണാഭമായ വിവിധ കലാപരിപാടികൾ അരങ്ങേറി.
സാംസ്‌കാരിക സമ്മേളനത്തിൽ TRASSK ട്രഷറർ ശ്രീ. സെബാസ്റ്റ്യൻ വാതുകാടൻ, പ്രസന്റിംഗ് സ്പോൺസർ കോമക്‌സ് നാഷണൽ മാനേജിംഗ് പാർട്ണർ ശ്രീ. വിൽസൺ മഞ്ഞളി, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ. ഫിലിപ്പ് കോശി, ജോയ് ആലുക്കാസ് പ്രതിനിധി ശ്രീ. സൈമൺ പള്ളിക്കുന്നത്ത്, കെ.എം.പി. ബിൽഡേഴ്‌സ് - മിഡിൽ ഈസ്റ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീ. സുരേഷ് ജി. കൃഷ്ണൻ, ഫ്ലൈവേൾഡ് ബ്രാഞ്ച് മാനേജർ ശ്രീ. ഗോഡ്‌വിൻ വർഗീസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ TRASSK വൈസ് പ്രസിഡന്റ് ശ്രീ. നോബിൻ തെറ്റയില്‍ , വനിതാവേദി ജനറൽ കൺവീനർ ശ്രീമതി പ്രതിഭ ഷിബു, ജോയിന്റ് കൺവീനർമാരായ ശ്രീ. സാബു കൊമ്പൻ , ശ്രീ. രാജൻ ചാക്കോ, വനിതാവേദി ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി നിഖില പി.എം., ശ്രീമതി സജിനി വിനോദ്, കളികളം കൺവീനർ കുമാരി സേറ ബിവിൻ എന്നിവർ ആശംസകൾ അറിയിച്ചു.
2,500-ത്തിലധികം TRASSK അംഗങ്ങളും അതിഥികളും ആവേശത്തോടെ പങ്കെടുത്തുകൊണ്ട്, പരിപാടി വലിയ വിജയം നേടി.
ആഘോഷത്തിന്റെ ഹൈലൈറ്റായി, തൃശ്ശൂരുകാരനായ ഷെഫ് ശ്രീ. രാജേഷ് എടതിരിഞ്ഞി ഒരുക്കിയ പാരമ്പര്യ ഓണസദ്യ എല്ലാവരുടെയും മനസ്സ് കീഴടക്കി. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഓണാഘോഷം മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി കൊണ്ട് ഹൽവ ടീമിന്റെ ഗാനമേളയോടെ പര്യവസാനിച്ചു.