/sathyam/media/media_files/2025/09/08/kuwait-k-m-c-c-2025-09-08-01-30-02.jpg)
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ ഞാനറിഞ്ഞ റസൂൽ അനുഭവങ്ങൾ കഥ പറയുന്നു എന്ന പേരിൽ പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു.
ഫർവ്വാനിയ കെഎംസിസി ഹാളിൽ സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്‌ബാൽ മാവിലാടത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് സയ്യിദ് റഊഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ് ദാരിമി വിശയാവതരണംനടത്തി. അബ്ദുൽ ഹകീം അഹ്സനി, താഹിർ വാഫി, അഷ്‌റഫ് ദാരിമി എന്നിവർ ചേർന്ന് പ്രവാചക കീർത്തനാലാപനം നടത്തി.
സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ.പി ഉമ്മർ കുട്ടി, ജില്ലാ നേതാക്കൾ ആയ റസാഖ് അയ്യൂർ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ഷാജഹാൻ തിരുവനന്തപുരം, താഹ തൊടുപുഴ സലാം നന്തി എന്നിവർ സംസാരിച്ചു.
ഹബീബുള്ള മുറ്റിച്ചൂർ, അലി കണ്ണൂർ, മുഹമ്മദ് റംദാൻ, ഫൈസൽ നാദാപുരം, ഷാഫി ആലിക്കൽ, ഫാറൂഖ് തെക്കെക്കാട്, ഹസ്സൻ ബല്ല എന്നിവർ മദ്ഹ് ഗീതം ആലപിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെഎംസിസി ഒരുക്കിയ സ്വീകരണ പരിപാടിയിൽ മികച്ച രീതിയിൽ പ്രചരണം സംഘടിപ്പിച്ചതിന് പബ്ലിസിറ്റി വിഭാഗം ഏർപ്പെടുത്തിയ പ്രത്യേക അവാർഡിന് അർഹരായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിക്കുള്ള ഉപഹാരം ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി കൈമാറി.
സംസ്ഥാന മതകാര്യ സമിതിയുടെ റബീഹ് ബുള്ളറ്റിൻ പ്രകാശനം ആക്ടിങ് പ്രസിഡന്റ് സയ്യിദ് റഊഫ് മശ്ഹൂർ തങ്ങൾ നിർവ്വഹിച്ചു. താഹിർ വാഫി ഖിറാഅത്ത് നടത്തി.
സംസ്ഥാന മതകാര്യ സമിതി ജനറൽ കാൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, കൺവീനർ യഹ്‌യഖാൻ വാവാട് നന്ദിയും പറഞ്ഞു.