ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു; അൽ-ഗൗസ് സ്ട്രീറ്റ് പാലത്തിന് താഴെയായി ഫഹാഹീൽ ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചു

അൽ-ഗൗസ് സ്ട്രീറ്റിന് കീഴിൽ പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നടപടി. 

New Update
photos(41)

കുവൈറ്റ് സിറ്റി: അൽ-ഗൗസ് സ്ട്രീറ്റ് പാലത്തിന് താഴെയായി ഫഹാഹീൽ ഭാഗത്തേക്കുള്ള സർവീസ് റോഡ് അടച്ചു. അൽ-ഗൗസ് സ്ട്രീറ്റും ഖലീഫ അൽ-ജുറൈ സ്ട്രീറ്റും (റോഡ് 210) ചേരുന്നിടത്താണ് ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചത്. 

Advertisment

അൽ-ഗൗസ് സ്ട്രീറ്റിന് കീഴിൽ പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നടപടി. 


പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് ഇക്കാര്യം അറിയിച്ചത്. 


വാഹനമോടിക്കുന്നവർ ഇന്ധന സ്റ്റേഷന് എതിർവശത്തുള്ള റൗണ്ട്എബൗട്ട് വഴി ഇതര റൂട്ട് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisment