New Update
/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനെയും സൗദി അറേബ്യ, യുഎഇ, തുനീഷ്യ എന്നീ രാജ്യങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സിറിയൻ ബ്ലോഗർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിയെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
Advertisment
പ്രതി കുവൈത്ത് അമീറിൻ്റെ അധികാരങ്ങളെയും അവകാശങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുനീഷ്യ റിപ്പബ്ലിക് എന്നിവയോട് ശത്രുതാപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൻ്റെ അപ്പീൽ കോടതി വിധി കുവൈത്ത് കോടതി ശരിവെക്കുകയായിരുന്നു.