കുവൈത്തിൽ ബാലപീഡന പരാതികൾക്ക് ഇനി രഹസ്യമായി വിളിക്കാം, പ്രത്യേക നമ്പർ ഏർപ്പെടുത്തി

ഇനിമുതൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളോ, ബാലപീഡനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന എമർജൻസി നമ്പറിലോ അല്ലെങ്കിൽ 25589535 എന്ന പ്രത്യേക നമ്പറിലോ വിളിച്ച് അറിയിക്കാം. 

New Update
photos(45)

കുവൈത്ത് സിറ്റി: കുവൈത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് ഇനി രഹസ്യമായി പരാതിപ്പെടാൻ അവസരം. 

Advertisment

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് പുതിയ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു.

ഇനിമുതൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളോ, ബാലപീഡനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന എമർജൻസി നമ്പറിലോ അല്ലെങ്കിൽ 25589535 എന്ന പ്രത്യേക നമ്പറിലോ വിളിച്ച് അറിയിക്കാം. 

പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും വളരെ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, അതിക്രമങ്ങൾ തടയുന്നതിനും സമൂഹത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണം ലക്ഷ്യമിട്ടാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയത്. 

കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Advertisment