New Update
/sathyam/media/media_files/2025/09/23/kuwait-pm-2025-09-23-00-05-39.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വയ്കയെ, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ല അൽ-സബാഹ് ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു.
Advertisment
യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നില നിൽക്കുന്ന സഹകരണ ബന്ധങ്ങൾ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളുടെയും അവിടുത്തെ ജന വിഭാഗങ്ങളുടെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുവാനുള്ള കുവൈത്തിന്റെ താൽപ്പര്യം പ്രധാന മന്ത്രി ചർച്ചയിൽ പ്രകടിപ്പിച്ചു.
കുവൈത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
കെനിയയിൽ ഇന്ത്യൻ ഹൈകമ്മീഷണറായി നിയമിതനായതിനെ തുടർന്ന് കുവൈത്തിൽ നിന്ന് സ്ഥലം മാറി പോകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്ഥാനപതിക്ക് കുവൈത്ത് പ്രധാന മന്ത്രി സ്വീകരണം ഒരുക്കിയത്.