അത്യാധുനിക സാങ്കേതിക വിദ്യകളോടെ പുതിയ പോലീസ് പട്രോൾ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ക്യാമറകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള സംവിധാനം എന്നിവയെല്ലാം ഈ പട്രോളിലുണ്ട്.

New Update
photos(58)

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷയും പൊതുജന സംരക്ഷണവും ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ പുതിയ സുരക്ഷാ പട്രോളിന് ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടു. 

Advertisment

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ക്യാമറകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള സംവിധാനം എന്നിവയെല്ലാം ഈ പട്രോളിലുണ്ട്.

ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ മന്ത്രാലയത്തിൻ്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച്, ആവശ്യപ്പെടുന്ന വ്യക്തികളെയും വാഹനങ്ങളെയും വേഗത്തിൽ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും. 

കൂടാതെ, മൊബൈൽ ബയോമെട്രിക് ഉപകരണങ്ങളും നേരിട്ടുള്ള ഡാറ്റാബേസ് കണക്ടിവിറ്റിയും ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാകും. 

ഇത് ഫീൽഡ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങളിലെ കൃത്യത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Advertisment