/sathyam/media/media_files/2025/10/10/kmcc-pinarayi-2025-10-10-00-34-49.jpg)
കുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശനം കുവൈത്ത് കെ.എം.സി.സി ബഹിഷ്‌കരിക്കുമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയുടെയും നിതാഖത്ത് പ്രതിസന്ധിയുടെയും കാലത്ത്' പ്രവാസികൾ നേരിട്ട ദുരിതങ്ങളിൽ ഫലപ്രദമായ യാതൊരു ഇടപെടലുകളും കേരള സർക്കാർ നടത്തിയില്ലെന്നത് മറക്കാനാകില്ല.
ഗൾഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനാസ്ഥ തുടരുകയും ചെയ്യുന്ന ഇടത് മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി പ്രവർത്തകർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ വിക്തമാക്കി.