New Update
/sathyam/media/media_files/2025/10/13/jalsa-2025-10-13-00-18-43.png)
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വനിതാ സംസ്കാരിക സംഘടനയായ മലയാളി മാംസ് മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈറ്റ് എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജൽസ 2025 മെഗാ പരിപാടി ഒക്ടോബർ 17 വെള്ളി വൈകിട്ട് നാല് മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും.
Advertisment
സുപ്രസിദ്ധ നർത്തകിയും ബിഗ് ബോസ്സ് ജേതാവുമായ ദിൽഷ പ്രസന്നൻ മുഖ്യാതിഥി ആയി എത്തുന്ന പരിപാടിയിൽ സീ-ടിവി സരിഗമപ ഫെയിം പുണ്യ പ്രദീപും കേരളത്തിൽ ട്രെന്റിങ് മ്യൂസിക് ബാൻഡ് ആയ "താമരശ്ശേരി ചുരം" ടീമും ചേർന്നൊരുക്കുന്ന സംഗീത വിരുന്നും, മലയാളി മാംസ് മിഡിൽ ഈസ്റ്റ് കുവൈറ്റിന്റെ അംഗങ്ങൾ ഒരുക്കുന്ന കലാപരിപാടികളും ജൽസ 2025-ന്റെ ഭാഗമായി അരങ്ങേറും.
പ്രമുഖ അവതാരിക രേവതി സുധയും ജൽസ 2025-ന്റെ ഭാഗമായി കുവൈറ്റിൽ എത്തും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മുഖേന ആയിരിക്കും.