റോക്ക് സ്റ്റാർ' ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി.) കുവൈത്തിൽ; മെഗാ ലൈവ് സംഗീത വിരുന്ന് ഒക്ടോബർ 24 ന്

'റോക്ക് സ്റ്റാർ ഡി.എസ്.പി. ലൈവ് @ കുവൈത്ത്' എന്ന പേരിൽ ഒക്ടോബർ 24-ന് നടക്കുന്ന മെഗാ സംഗീത വിരുന്നിനായി കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

New Update
dsp

കുവൈത്ത് സിറ്റി: തെന്നിന്ത്യൻ സംഗീത ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി.) ആദ്യമായി കുവൈത്തിൽ ലൈവ് കൺസേർട്ടിനായി എത്തുന്നു. 

Advertisment

'റോക്ക് സ്റ്റാർ ഡി.എസ്.പി. ലൈവ് @ കുവൈത്ത്' എന്ന പേരിൽ ഒക്ടോബർ 24-ന് നടക്കുന്ന മെഗാ സംഗീത വിരുന്നിനായി കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.


തെലുങ്ക് കലാ സമിതി (TKS) യുടെ നേതൃത്വത്തിൽ മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ്‌ ലാണ് ഈ ചരിത്രപരമായ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. 


ദക്ഷിണേന്ത്യൻ സംഗീതത്തിലെ ഈ വിസ്മയം ആദ്യമായി കുവൈറ്റ് മണ്ണിൽ എത്തുന്നത് പ്രവാസികൾക്ക് ഇരട്ടി മധുരമാകും. 

അദ്ദേഹത്തിന്റെ ഹിറ്റ് ചാർട്ടുകളിലെ ഗാനങ്ങളും, ഉയർന്ന ഊർജ്ജമുള്ള പ്രകടനങ്ങളും കൺസേർട്ടിന് ആവേശം പകരും.

പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസിന്നും. ബന്ധപ്പെടുക 

 Abuhalifa: Vijaya :65002011
                  Praneeth: 92248925

Mangaf:      Priyadarshan :50544490

Farwaniya:  SaiAnuhya : 66423289

Salmiya:      Venkatesh : 51200189
                   Suneel: 50005290

Abbasiya:    Vinod : 55100454

Hawally:      Siva Reddy: +918500326252

Jahra:          Bhaskar : 55543880

Advertisment