അഞ്ചാം റിങ് റോഡ് മുതൽ സൗത്ത് സുറ വരെയുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണ്ണമായും ഗതാഗതത്തിനായി തുറന്നു

അഞ്ചാം റിങ് റോഡിൽ (സാൽമിയ ഭാഗത്ത് നിന്ന് വരുന്നവർക്ക്) നിന്ന് ഡമാസ്കസ് സ്ട്രീറ്റിലേക്കും, ഡമാസ്കസ് സ്ട്രീറ്റിൽ നിന്ന് തിരികെ അഞ്ചാം റിങ് റോഡിലേക്കും (സാൽമിയ ദിശയിലേക്ക്) ഇപ്പോൾ യാത്ര ചെയ്യാനാകും

New Update
Untitledearth

കുവൈറ്റ് സിറ്റി: അഞ്ചാം റിങ് റോഡ് മുതൽ സൗത്ത് സുറ വരെയുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണ്ണമായും ഗതാഗതത്തിനായി തുറന്നു കൊടുത്തതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (PART) അറിയിച്ചു. 

Advertisment

ഗതാഗത വകുപ്പുമായി ഏകോപിച്ചാണ് ഈ റോഡ് തുറന്നത്. റിംഗ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന പാതയാണ് വീണ്ടും തുറന്നത്. 


അഞ്ചാം റിങ് റോഡിൽ (സാൽമിയ ഭാഗത്ത് നിന്ന് വരുന്നവർക്ക്) നിന്ന് ഡമാസ്കസ് സ്ട്രീറ്റിലേക്കും, ഡമാസ്കസ് സ്ട്രീറ്റിൽ നിന്ന് തിരികെ അഞ്ചാം റിങ് റോഡിലേക്കും (സാൽമിയ ദിശയിലേക്ക്) ഇപ്പോൾ യാത്ര ചെയ്യാനാകും.


കൂടാതെ, അഞ്ചാം റിങ് റോഡിന് എതിർവശത്തുള്ള സുറ എക്സിറ്റ് വഴി ഡമാസ്കസ് സ്ട്രീറ്റിലേക്ക് സൗത്ത് സുറ ദിശയിലേക്കുള്ള പ്രവേശനവും തുറന്നിട്ടുണ്ട്. 

ഡമാസ്കസ് സ്ട്രീറ്റും ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റും അൽ-സഹ്റ ഏരിയയിൽ ചേരുന്നിടം വരെയാണ് ഈ പാത തുറന്നിരിക്കുന്നത്.


ഡമാസ്കസ് സ്ട്രീറ്റിലെ അബ്ദുള്ള അൽ-ഹുമൈദി സ്ട്രീറ്റ്, അലി അൽ-അസൂസി സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഇന്റർസെക്ഷനുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമായി.


ഈ പുതിയ ഗതാഗത ക്രമീകരണം പ്രദേശത്തെ യാത്രാക്ലേശം കുറയ്ക്കുമെന്നും ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Advertisment