കെ കെ ഐ സി ഫർവാനിയ മദ്രസ്സ വിദ്യാർത്ഥികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

തുടർന്ന് കുട്ടികൾ പലസ്തീൻ ജനതയുടെ പ്രതിരോധസാഹസത്തെയും അവർക്കുള്ള മനുഷ്യാവകാശ പിന്തുണയെയും കുറിച്ച് പാട്ടുകളും പ്രസംഗങ്ങളും അവതരിപ്പിച്ചു.

New Update
kuwait madrassa

കുവൈറ്റ് സിറ്റി: പലസ്തീൻ ജനത നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ .ഐ .സി ഫർവാനിയ ഇസ്ലാഹി മദ്രസ്സ വിദ്യാർത്ഥികൾ .

Advertisment

പ്രഭാഷണങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘പലസ്തീൻ നമ്മുടെ സഹോദരങ്ങളുടെ നാട്’ എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.


ഖുർ‌ആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മദ്രസ്സ സദർ ഉസ്താദ് ഹാഫീദ് സാലിഹ് സുബൈർ ഫലസ്തീൻ ജനത നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും വിശദീകരിച്ചു. 


കെ.കെ .ഐ .സി എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉൽഘാടനം ചെയ്തു.

തുടർന്ന് കുട്ടികൾ പലസ്തീൻ ജനതയുടെ പ്രതിരോധസാഹസത്തെയും അവർക്കുള്ള മനുഷ്യാവകാശ പിന്തുണയെയും കുറിച്ച് പാട്ടുകളും പ്രസംഗങ്ങളും അവതരിപ്പിച്ചു.


“നീതിക്കും സമാധാനത്തിനുമൊപ്പം നിൽക്കുക തന്നെയാണ് യഥാർത്ഥ മതബോധം” എന്ന് അധ്യാപകർ സന്ദേശം നൽകി.


പലസ്തീൻ പതാകകളും സമാധാന സന്ദേശങ്ങളും അടങ്ങിയ പോസ്റ്ററുകൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. പരിപാടിക്ക് മദ്രസ്സ അദ്ധ്യാപകർ , പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Advertisment