/sathyam/media/media_files/2025/11/02/online-2025-11-02-00-35-37.png)
കുവൈറ്റ് സിറ്റി: പ്രമുഖ കമ്പനികളുടെ പേരും ലോഗോയും ഉപയോഗിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്.
സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻകിട കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്താണ് തട്ടിപ്പുസംഘങ്ങൾ ആളുകളെ വലയിലാക്കുന്നത്.
സാധാരണ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ പരസ്യങ്ങൾ പലപ്പോഴും പ്രശസ്ത റീട്ടെയിൽ സ്ഥാപനങ്ങളെയും ടെക് ബ്രാൻഡുകളെയും അനുകരിക്കുന്നവയാണ്.
തട്ടിപ്പ് പരസ്യങ്ങൾ തിരിച്ചറിയുക, ജാഗ്രത പാലിക്കുക പ്രശസ്തമായ സ്ഥാപനങ്ങളുടെ ഔദ്യോഗിക പേജുകൾക്ക് സമാനമായ പേരുകളും ലോഗോകളും ഉപയോഗിച്ചാണ് വ്യാജ പേജുകൾ നിർമ്മിക്കുന്നത്.
അവിശ്വസനീയമായത്ര കുറഞ്ഞ വിലയ്ക്ക് പുതിയ സ്മാർട്ട്‌ഫോണുകൾ വിൽക്കുന്നു എന്ന് വിശ്വസിപ്പിച്ച് ഉപയോക്താക്കളെ ആകർഷിക്കുന്നു.
പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്‌മെൻ്റ് വിവരങ്ങൾ ചോർത്താൻ സാധ്യതയുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കോ പേജുകളിലേക്കോ നയിക്കും.
ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള അധികാരികൾ സൈബർ തട്ടിപ്പുകൾക്കെതിരെ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. സംശയാസ്പദമായ ഒരു പരസ്യവുമായും ഇടപെഴകരുതെന്നും അവിശ്വസനീയമായ ഓഫറുകൾ കാണുമ്പോൾ വസ്തുതാപരമായി പരിശോധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഉപയോക്താക്കൾ തങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതകർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us