കുവൈത്ത് കെഎംസിസി ഉദുമ മണ്ഡലം കാരംസ് ടൂർണ്ണമെന്റ്; പോസ്റ്റർ പ്രകാശനം ചെയ്തു

New Update
KUWAIT CITY

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ജില്ലാ സമ്മേളന പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു. 

Advertisment

മണ്ഡലം പ്രസിഡന്റ് നിസാർ മയ്യള അദ്ധ്യക്ഷനായിരുന്നു. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റുമാരായ  അബ്ദുള്ള കടവത്ത്, കബീർ തളങ്കര സെക്രട്ടറി മുത്തലിബ് തെക്കേക്കാട്, ഉദുമ മണ്ഡലം ഭാരവാഹികളായ മുസ്തഫ ചെമ്മനാട്, മുനീർ ബെൽക്കാട്, തൃക്കരിപ്പൂർ മണ്ഡലം   ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹസ്സൻ തഖ്‌വ, അമീർ കമ്മാടം,ഫിറോസ് യു.പി., റിയാസ് കാടങ്കോട്, അബ്ദുല്ല അഷ്റഫ്, അബ്ദുൽ സമദ് ഏ.ജി. തുടങ്ങിയവർ സംബന്ധിച്ചു.


ഉദുമ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സി.കെ. സവാദ് സ്വാഗതവും, ട്രഷറർ അഷ്‌റഫ് കോളിയടുക്കം നന്ദിയും പറഞ്ഞു.


2026 ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, മാഹിൻ ഹാജി കല്ലട്ര, എ.അബ്ദുൽ റഹ്‌മാൻ, പി. എം.മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ഏ.കെ.എം. അഷ്‌റഫ് എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Advertisment