വാഹനപകടത്തിൽ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ശുചീകരണ ട്രക്കിനും  ബസ്സിനും ഇടയിൽ അകപ്പെട്ട തൊഴിലാളി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടയുകയായിരുന്നു.

New Update
accident

കുവൈത്ത് സിറ്റി : നവംബർ 07 കുവൈത്തിൽ ജഹ്‌റ ഗവർണറേറ്റിലെ അൽ-നസീം, പ്രദേശത്ത് ഉണ്ടായ വാഹനപകടത്തിൽ ശുചീകരണ തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. 

Advertisment

അൽ നസീം,അൽ-ഒയൂൺ പ്രദേശങ്ങൾ  വേർതിരിക്കുന്ന റോഡിൽ  ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. റോഡിൽ ശുചീകരണ പ്രവൃത്തി നടത്തി വരികയായിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് അമിത വേഗതയിൽ  ഓടി എത്തിയ ബസ്സ് ഇടിച്ചു കയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ശുചീകരണ ട്രക്കിനും  ബസ്സിനും ഇടയിൽ അകപ്പെട്ട തൊഴിലാളി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടയുകയായിരുന്നു. പോലീസ് എത്തി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്തു.

Advertisment