വിന്റർ വണ്ടർലാൻഡ് സീസൺ 4-ന് ഔദ്യോഗികമായി തുടക്കമായി !

70-ൽ അധികം ഗെയിമുകളും റൈഡുകളുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന വിനോദങ്ങൾ ഇവിടെയുണ്ട്.

New Update
winter wonderland kuwait

കുവൈറ്റ് സിറ്റി: മാന്ത്രികതയും വിനോദവും നിറഞ്ഞ വിന്റർ വണ്ടർലാൻഡ് സീസൺ 4-ന് ഔദ്യോഗികമായി തുറന്നു. മുൻ വർഷങ്ങളേക്കാൾ വലുതും ആകർഷകവുമായാണ് ഇത്തവണ വിന്റർ വണ്ടർലാൻഡ് ഒരുക്കിയിരിക്കുന്നത്.

Advertisment

70-ൽ അധികം ഗെയിമുകളും റൈഡുകളുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന വിനോദങ്ങൾ ഇവിടെയുണ്ട്.


സന്ദർശകരെ കാത്തിരിക്കുന്ന പ്രധാന ആകർഷണമാണ് കെഎഫ്ഷച്ച് ഐ ഫെറിസ് വീൽ (KFH Eye Ferris Wheel). 


വിന്റർ വണ്ടർലാൻഡിന്റെ പ്ലാറ്റിനം സ്പോൺസർമാരായ കുവൈറ്റ് ഫിനാൻസ് ഹൗസിന്റെ (KFH) പേരിലുള്ള ഈ ഫെറിസ് വീലിൽ കയറി മുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ അവസരമുണ്ട്.

മാജിക്കും വിനോദവും നിറഞ്ഞ ഈ സീസൺ 4 എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒന്നായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Advertisment