New Update
/sathyam/media/media_files/2025/11/08/untitled-design23-2025-11-08-20-33-55.png)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫഹാഹീൽ മദ്രസ്സ രക്ഷിതാക്കളായി സൗഹൃദ സായാഹ്ന സംഗമം സംഘടിപ്പിച്ചു.
Advertisment
ഫഹാഹീൽ ദാറുൽ ഖുർആനിൽ വെച്ച് നടന്ന പരിപാടിയിൽ ദാറുൽ ഖുർആൻ ജനറൽ മാനേജർ സഊദ് അൽ ഹാജിരി മുഖ്യ അതിഥിയായി പങ്കെടുത്തു.
മുസ്തഫ സഖാഫി അൽ-കാമിലി “മാതൃകയാകണം രക്ഷിതാക്കൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മദ്രസയും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും മക്കളുടെ പഠന ,മാനസിക വളർച്ചയ്ക്കായി രക്ഷിതാക്കളുടെ സഹകരണത്തോടെ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിലുള്ള ചർച്ചയും , നിർദ്ദേശങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
മദ്രസ്സ പ്രധാന അധ്യാപകൻ സജു ചെമ്നാടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേന്ദ്ര ഭാരവാഹികളായ സി.പി.അബ്ദുൽ അസീസ്, അബ്ദുൽ അസീസ് നരക്കോട്, കെ.സി.മുഹമ്മദ് നജീബ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us