/sathyam/media/media_files/2025/11/08/jappan-kuwait-2025-11-08-23-16-36.png)
കുവൈത്ത് സിറ്റി: കുവൈത്തും ജപ്പാനുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, ജപ്പാനിലെ പരമോന്നത ബഹുമതികളിലൊന്നായ "ഓർഡർ ഓഫ് ദി റൈസിംഗ് സൺ (ഗ്രാൻഡ് കോർഡൻ)" സ്വീകരിക്കുന്നതിനായി ശൈഖ് നാസർ അൽ-മുഹമ്മദ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ജപ്പാനിലെത്തി.
ജപ്പാൻ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ശൈഖ് നാസറിന്റെ ഈ സന്ദർശനം.
കുവൈത്ത്-ജപ്പാൻ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിൽ ശൈഖ് നാസർ അൽ-മുഹമ്മദ് വഹിച്ച മികച്ച പങ്ക് പരിഗണിച്ചാണ് ജപ്പാൻ കാബിനറ്റിന്റെ തീരുമാനപ്രകാരം ഈ സുപ്രധാന അംഗീകാരം നൽകിയത്.
ജപ്പാൻ ചക്രവർത്തിയായ ഹിസ് മജസ്റ്റി ചക്രവർത്തി നരുഹിതോയാണ് ശൈഖ് നാസറിന് ബഹുമതി സമ്മാനിച്ചത്.
ഈ ബഹുമതി, അന്താരാഷ്ട്ര രംഗത്തും ഉഭയകക്ഷി ബന്ധങ്ങളിലും ശൈഖ് നാസർ നടത്തിയ സേവനങ്ങൾക്ക് ലഭിച്ച മഹത്തായ അംഗീകാരമായി കണക്കാക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്തും ജപ്പാനും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us