New Update
/sathyam/media/media_files/2025/11/09/sir-kuwait-2025-11-09-21-08-53.png)
കുവൈത്ത് സിറ്റി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ പ്രവാസികൾക്ക് സഹായം നൽകുന്നതിനായി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി 'എസ്ഐആർ' ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.
Advertisment
ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിലൂടെ, വോട്ടർ പട്ടിക പരിശോധന, പുതിയ പേരുകൾ ചേർക്കൽ, അതുമായി ബന്ധപ്പെട്ട സംശയ നിവാരണം തുടങ്ങിയ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാകും.
എല്ലാ ദിവസവും വൈകുന്നേരം 6.30 PM മുതൽ 8.30 PM വരെയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുക.
ഫർവാനിയയിലെ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് (യുഎഫ്എം ബിൽഡിംഗ്, ഫ്ലാറ്റ് 8) ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
അർഹരായ മുഴുവൻ പ്രവാസികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us