കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായി പരംജിത് ത്രിപാഠി ചുമതലയേറ്റു; രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്കും വീരസൈനികർക്കും ആദരം അർപ്പിച്ചു

ചുമതലയേറ്റതിന് പിന്നാലെ അംബാസഡർ ത്രിപാഠി എംബസിയിൽ ആദരം അർപ്പിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

New Update
img(25)

കുവൈറ്റ് സിറ്റി: ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയായ പരംജിത് ത്രിപാഠി   കുവൈറ്റ് ലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരധ്യായം കുറിക്കുന്നതാണ് ഈ നിയമനം.

Advertisment

ചുമതലയേറ്റതിന് പിന്നാലെ അംബാസഡർ ത്രിപാഠി എംബസിയിൽ ആദരം അർപ്പിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അംബാസഡർ ത്രിപാഠി ഇന്ത്യൻ എംബസിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. 


സമാധാനം, അനുകമ്പ, സമൂഹ സേവനം എന്നീ ഗാന്ധിജിയുടെ ആദർശങ്ങളെ ആദരിച്ചുകൊണ്ടാണ് അവർ ആദരമർപ്പിച്ചത്.


വീര സൈനികർക്ക് പ്രണാമം അർപ്പിച്ചു. തുടർന്ന്, ഇന്ത്യൻ എംബസിയിലെ ശിലഫലകത്തിൽ  ഭാരതത്തിന്റെ ധീരരായ യുദ്ധവീരന്മാർക്കും ആദരം അർപ്പിച്ചു.

രാഷ്ട്രസേവനത്തിൽ പരമോന്നത ത്യാഗം ചെയ്ത രക്തസാക്ഷികളായ സൈനികർക്ക് അവർ പുഷ്പാർച്ചന നടത്തി. അവരുടെ ധൈര്യവും രാഷ്ട്രത്തോടുള്ള അർപ്പണബോധവും എന്നും നമുക്ക് പ്രചോദനമായി നിലകൊള്ളുന്നു," എന്നും അംബാസഡർ അഭിപ്രായപ്പെട്ടു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിലും ശ്രീമതി പരംജിത് ത്രിപാഠിയുടെ സേവനം നിർണായകമാകും.

Advertisment