/sathyam/media/media_files/2025/11/10/kuwait-malayali-samajam-2025-11-10-20-56-28.jpg)
കുവൈറ്റ് സിറ്റി: കേരളീയ സമാജം കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ മലയാള ചലച്ചിത്ര പിന്നണി ഗായികയും അധ്യാപികയുമായ സിന്ധു രമേശിന് യാത്രയയപ്പ് നൽകി.
പ്രസിഡന്റ് തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട്, ബിനു തോമസ് നിലമ്പൂർ, ഷാഫി മക്കാത്തി, സൈജു മാമൻ, ഷിജു ഓതറ, ബിജി പള്ളിക്കൽ, മുഹമ്മദ് റാഫി,എന്നിവർ പ്രസഗിച്ചു.
തോമസ് പള്ളിക്കൽ, സിന്ധു രമേശിനെ പൊന്നാട അണിയിച്ചു ആദരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ മെമെന്റോ നൽകി.
ഹൃദയവാനികയിലെ ഗായികയോ, ബാഗീജീൻസും ഷൂസുമണിഞ്ഞു ടൗണിൽ ചെത്തിനടക്കാം, ആദ്യത്തെ കണ്മണി ആണായിരിക്കണം തുടങ്ങി മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച സിന്ധു രമേശ് കുവൈറ്റിൽ വർഷങ്ങളായി ജോലി ചെയ്തതിനു ശേഷം സ്ഥിര താമസത്തിനായി നാട്ടിലേക്കു പോകുകയാണ്.
എക്സിക്യൂട്ടീവ് അംഗങ്ങളായ, വിത്സൻ ആന്റണി,പ്രെദീപ് കൊല്ലം, ജ്യോതിഷ് മോൻ പാലാ,ബിനു തങ്കച്ചൻ,ബിനോയ് അടിമാലി, രദീപ് അടൂർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സിന്ധു രമേശ് പാടിയ പാട്ടുകൾ, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us