ഓണോത്സവം 2025; പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റിന്റെ മൂന്നാം വാർഷികം നവംബർ 14 ന്. പ്രമുഖ നോവലിസ്റ്റും രാജകുടുംബാംഗവുമായ ഷെയ്ക ഇന്റിസാർ മുഹമ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്യും

അത്തപ്പൂക്കള മത്സരം, വടം വലി, തിരിവാതിരകളി താലപൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്തു, യൂണിറ്റ് അംഗങ്ങളുടെ വിവിധയിനം കല പരിപാടികൾ, സിംഫണി മ്യൂസിക് & പ്രതീക്ഷ മ്യൂസിക് ബാൻഡ് എന്നിവരുടെ ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.

New Update
img(31)

കുവൈറ്റ് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റിന്റെ മൂന്നാം വാർഷികം നവംബർ 14 നു ഓണോത്സവം 2025 എന്ന പേരിൽ കുവൈറ്റ്‌ സിറ്റിയിൽ പാർക്ക്‌ അവെന്യൂ ഹോട്ടലിൽ വച്ച് രാവിലെ 9 മണിമുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

Advertisment

പ്രമുഖ നോവലിസ്റ്റും രാജകുടുംബാംഗവുമായ ഷെയ്ക ഇന്റിസാർ  മുഹമ്മദ് അൽ സബാഹ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ അഭിഭാഷകൻ ഡോക്ടർ തലാൽ താക്കി മുഖ്യ അഥിതി ആയിരിക്കും. 

അത്തപ്പൂക്കള മത്സരം, വടം വലി, തിരിവാതിരകളി താലപൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്തു, യൂണിറ്റ് അംഗങ്ങളുടെ വിവിധയിനം കല പരിപാടികൾ, സിംഫണി മ്യൂസിക് & പ്രതീക്ഷ മ്യൂസിക് ബാൻഡ് എന്നിവരുടെ ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.

ജോലി മതിയാക്കി കുവൈറ്റിൽ നിന്നും മടങ്ങുന്ന പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾക്ക് പുനരദിവാസ ഷേമത്തിനായി ഒരു മെഗാ ഇവന്റ് നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.  

വാർത്താസമ്മേളനത്തിൽ വിവിധ യൂണിറ്റുകളുടെ  ഭാരവാഹികളോടൊപ്പം രമേഷ് ചന്ദ്രൻ (പ്രസിഡണ്ട്) ബിജു സ്റ്റീഫൻ (ജനറൽ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറർ), ആര്യ നിഷാന്ത് (ലേഡീസ് സെക്രട്ടറി) യോഗേഷ് നായർ (പ്രോഗ്രാം കൺവീനർ) എന്നിവർ പങ്കെടുത്തു.

Advertisment