/sathyam/media/media_files/2025/11/11/img36-2025-11-11-00-23-13.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ്റെ (ഫോക്ക്) ഇരുപതാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം 2025’ നവംബർ 14 ന് വെള്ളിയാഴ്ച്ച അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉച്ചയ്ക്ക് 02:30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ മെറിറ്റോറിയസ് അവാർഡ് ഉൾപ്പെടെയുള്ള സാംസ്കാരിക സമ്മേളനം, തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, എന്നിവയ്ക്ക് പുറമെ പ്രശസ്ത ഗായകരായ സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം കെ മോഹൻദാസ്, കൗശിക് എസ് വിനോദ് എന്നിവർ ചേർന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും.
വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച കണ്ണൂർ ജില്ലക്കാരായ വ്യക്തികളെ ആദരിക്കുന്ന പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ്’ വിതരണവും ചടങ്ങിന്റെ ഭാഗമാകും.
ദൃശ്യ മാധ്യമരംഗത്തെ സേവനങ്ങൾക്ക് മാതൃഭൂമി ന്യൂസിലെ സീനിയർ എഡിറ്റർ മാതു സജിക്ക് ഗോൾഡൻ ഫോക്ക് അവാർഡ് നൽകി ആദരിക്കും. പ്രശസ്ത ശില്പി കെ. കെ. ആർ വെങ്ങര രൂപകൽപ്പന ചെയ്ത വെങ്കല ശില്പവും, പ്രശസ്തിപത്രവും, 25000 രൂപയും അടങ്ങുന്നതാണ് അവാർഡ്.
ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഫോക്കിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് “Empowering Dreams through Education” – FOKE Higher Education Scholarship വിദ്യാഭാസ സഹായ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്ലസ്ടു/തത്തുല്യ കോഴ്‌സ് കഴിഞ്ഞ ഉയർന്ന പഠനത്തിനായി സാമ്പത്തികപിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്റ് ലീജീഷ് പി, ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി.എം, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അവാർഡ് കമ്മിറ്റി കൺവീനർ സുരേഷ് ബാബു എം.സി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us