കുവൈത്തിൽ അന്താരാഷ്ട്ര കള്ളനോട്ട് റാക്കറ്റ് പിടിയിൽ; 3 അറബ് പ്രവാസികൾ അറസ്റ്റിൽ

വൻ തുകയുടെ ഇടപാടുകൾ പ്രതികളിൽ ഒരാൾ 16,000 കുവൈത്തി ദിനാറിന്  ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

New Update
arrest

കുവൈത്ത് സിറ്റി: ഡിസംബർ 02 - കുവൈത്തിൽ അന്താരാഷ്ട്ര കള്ളനോട്ട് വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്ന് അറബ് പ്രവാസികൾ അറസ്റ്റിലായി. ഫർവാനിയ, ഹവാലി ഗവർണറേറ്റുകളിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്.

Advertisment

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.


വൻ തുകയുടെ ഇടപാടുകൾ പ്രതികളിൽ ഒരാൾ 16,000 കുവൈത്തി ദിനാറിന്  ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.


പ്രതികളിൽ മറ്റൊരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് വ്യാജ യുഎസ് ഡോളറുകൾ കണ്ടെത്തുകയും ചെയ്തു.

ഒരു അറബ് രാജ്യത്ത് നിന്ന് യുഎസ് ഡോളറുകൾ വ്യാജമായി നിർമ്മിച്ച്, പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്ന ട്രക്കുകളിലാണ് കുവൈത്തിലേക്ക് കടത്തിക്കൊണ്ടുവന്നിരുന്നത് അനധികൃത എക്സ്ചേഞ്ച് നെറ്റ്‌വർക്കുകൾ വഴി പ്രാദേശിക വിപണിയിലേക്ക് ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്യാനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ അറിയിച്ചു.

Advertisment