/sathyam/media/media_files/2025/12/11/untitled-design66-2025-12-11-01-10-15.png)
കുവൈറ്റ് സിറ്റി: രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്, കുവൈറ്റിലെ എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലും നാളെ (വ്യാഴാഴ്ച) വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബാഇയാണ് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.
വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസം, മതവിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം എന്നീ മേഖലകളിലെ എല്ലാ തലങ്ങളിലുമുള്ള പൊതുവിദ്യാലയങ്ങൾക്കും അറബിക്, ഇന്റർനാഷണൽ സിലബസുകളിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ പരിഗണിച്ച് പുതിയ തീയതികൾ സ്കൂൾ അധികൃതർ പിന്നീട് അറിയിക്കും.
ഏറ്റവും പുതിയ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us