നികുതി തട്ടിപ്പ് : ഇൻഡിഗോയ്ക്ക് 13.16 കോടി രൂപയുടെ പിഴ വിധിച്ച് കുവൈത്ത് ഇൻസ്പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസ് വകുപ്പ്

കഴിഞ്ഞ ആഴ്ച, 2019 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെ ക്ലെയിം ചെയ്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് സി.ജി.എസ്.ടി കൊച്ചി കമ്മീഷണറേറ്റ് എയർലൈനിന് ₹117.52 കോടി രൂപയുടെ ജി.എസ്.ടി. പിഴ ചുമത്തിയിരുന്നു.

New Update
indigo

കുവൈത്ത് സിറ്റി: ഇൻഡിഗോ എയർലൈൻസിന്റെ മാതൃസ്ഥാപനമായ ഇൻ്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 13.16 കോടി രൂപയുടെ പിഴയിട്ട് കുവൈത്ത് ഇൻസ്പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസ് വകുപ്പ്. 2021–22 മുതൽ 2024–25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതി നിർണ്ണയവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

Advertisment

സ്റ്റോക്ക് എക്സ്ചേഞ്ചിൽ നൽകിയ ഫയലിംഗിൽ, കുവൈത്തിലെ ഇൻസ്പെക്ഷൻ കൺട്രോളറിൽ നിന്നും ആക്ടിംഗ് ഡയറക്ടറിൽ നിന്നും ഡിസംബർ 8-ന് ഈ ഉത്തരവ് ലഭിച്ച കാര്യം ഇൻ്റർഗ്ലോബ് ഏവിയേഷൻ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ നികുതി കുടിശ്ശികയും പിഴയും ഈ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


കുവൈത്ത് ഇൻസ്പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസ് വകുപ്പ് ചുമത്തിയ പിഴ തികച്ചും "തെറ്റിദ്ധാരണാജനകമാണ്" എന്ന്  ഇൻ്റർഗ്ലോബ് ഏവിയേഷൻ വ്യക്തമാക്കി. ഉത്തരവിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് എയർലൈനിന്റെ പദ്ധതി.


നിലവിലെ ഉത്തരവ് കമ്പനിയുടെ സാമ്പത്തിക നിലയെയോ പ്രവർത്തനങ്ങളെയോ കാര്യമായി ബാധിക്കില്ല എന്നും അവർ വ്യക്തമാക്കി.

സമീപകാലത്തെ ചില സംഭവവികാസങ്ങളെ തുടർന്ന് ഇൻഡിഗോയ്ക്ക് മേൽ വിവിധ ഏജൻസികൾ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് കുവൈത്തിൽ നിന്നുള്ള നികുതി നോട്ടീസ് ലഭിക്കുന്നത്. 

കഴിഞ്ഞ ആഴ്ച, 2019 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെ ക്ലെയിം ചെയ്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് സി.ജി.എസ്.ടി കൊച്ചി കമ്മീഷണറേറ്റ് എയർലൈനിന് ₹117.52 കോടി രൂപയുടെ ജി.എസ്.ടി. പിഴ ചുമത്തിയിരുന്നു.

Advertisment