/sathyam/media/media_files/2025/12/14/untitled-design78-2025-12-14-17-11-05.png)
കുവൈത്ത് സിറ്റി : വർഗ്ഗീയ അജണ്ഡയുമായി സിപിഎം രാജിയായതിനെതിരെയുള്ള കേരള ജനതയുടെ വിധിയെഴുത്താണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിലുണ്ടായതെന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു.
കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ളാദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
മുദ്രാവാക്യം വിളികളും പച്ച ലഡു വിതരണവുമായി കുവൈത്ത് കെഎംസിസി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പിക്കൊപ്പം വിജയാഹ്ളാദത്തിൽ പങ്കുകൊണ്ടു.
അദ്ദേഹത്തിനുള്ള കുവൈത്ത് കെഎംസിസി ഉപഹാരം പ്രസിഡന്റ് കൈമാറി. ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, കുവൈത്ത് കെഎംസിസി ഉപദേശക സമിതി ചെയർമാൻ ടി ടി സലീം, സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, സിദ്ധീഖ് വലിയകത്ത് എന്നിവർ സംസാരിച്ചു.
സെക്രട്ടറിമാരായ ഷാഹുൽ ബേപ്പൂർ സ്വാഗതവും സലാം ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us