New Update
/sathyam/media/media_files/2025/12/14/untitled-design79-2025-12-14-17-20-02.png)
കുവൈത്ത് സിറ്റി : 28 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സിനിമ പിന്നണി ഗായികയും വിസ്മയ കുവൈറ്റിന്റെ ആർട്സ് സെക്രട്ടറിയും ആയിരുന്ന എസ് സിന്ധു ദേവി രമേഷിന് വിസ്മയ ഇന്റർനാഷണൽ അർട്സ് ആൻഡ് സോഷ്യൽ സർവീസ് യാത്രയയപ്പ് നൽകി.
Advertisment
മെഹബൂല്ല ഭാരതാഞ്‌ജലി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു .
വിസ്മയ മെഹബൂല്ല വനിതാ കൺവീനർ വിജയലക്ഷ്മി സ്നേഹോപഹാരം കൈമാറി. വിസ്മയ മീഡിയ സെക്രട്ടറി സിദോജ്, ഗീതു എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us