New Update
/sathyam/media/media_files/2025/12/19/kadharasam-2025-12-19-16-29-56.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2026 ഫെബ്രുവരി 13ന് നടക്കുന്ന മലബാർ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "കഥാരസം" ചെറുകഥ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.
Advertisment
പ്രമുഖ സാഹിത്യകാരന്മാർ വിധികർത്താക്കളാവുന്ന മത്സരത്തിൽ, കുവൈത്ത് പ്രവാസികൾക്ക് പ്രായ ഭേദമന്യേ പങ്കെടുക്കാം. സൃഷിടികൾ kdnakuwait@gmail.com അഥവാ krishnankadalundi@gmail.com എന്നീ ഇമെയിൽ ഐഡിയിലോ 97964348, 99447860 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കോ അയക്കാവുന്നതാണ്.
കഥകൾ അയക്കേണ്ട അവസാന തീയതി 2026 ജനുവരി 25 വൈകുന്നേരം 7 മണി. വിജയികൾക്ക് മലബാർ മഹോത്സവം വേദിയിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ട്) വെച്ച് ആദരവും പ്രശംസാ പത്രവും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മറ്റു നിബന്ധനകൾ:
- മലയാള ഭാഷയിൽ പി.ഡി.എഫ് ഫോർമാറ്റിൽ അയക്കേണ്ട കഥകൾ, 5 പേജിൽ (മിനിമം ഫോണ്ട് സൈസ് - 10) കവിയാൻ പാടില്ല. കൈയെഴുത്ത് കഥകൾ സ്വീകരിക്കുന്നതല്ല.
- കഥക്കൊപ്പം പി.ഡി.എഫിൽ കഥാകൃത്തിന്റെ പേരോ, ഫോൺനമ്പറോ മറ്റുസൂചനകളോ പാടില്ല.
- കഥ ഇമെയിൽ ചെയ്യുന്നവർ പേരും, ഫോൺനമ്പറും മെയിൽ ബോഡിയിൽ ചേർത്ത്, സബ്ജക്ട് "കഥാരസം" എന്നു വെക്കുക. കഥ വാട്സപ്പിലാണ് അയക്കുന്നതെങ്കിൽ അനുബന്ധമായി കഥാകൃത്തിന്റെ പേരും ഫോൺനമ്പറും ചേർക്കുക.
- മത്സരത്തിനായി സമർപ്പിക്കുന്ന കഥ മൗലിക രചനയാണെന്നും, അത് മുൻപ് എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രം കഥയോടൊപ്പം മറ്റൊരു പേജിൽ അയക്കേണ്ടതാണ്.
- ഒരു കഥാകൃത്തിന് മത്സരത്തിനായി ഒരു കഥ മാത്രം സമർപ്പിക്കാം. കഥ അയച്ച ശേഷം തിരുത്തലുകൾ അനുവദിക്കുന്നതല്ല.
- നിബന്ധനകൾ പാലിക്കാത്തതും നിശ്ചയിച്ച അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതുമായ എൻട്രികൾ പരിഗണിക്കുന്നതല്ല.
- മത്സരം സംബന്ധിച്ച വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us