ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റിഗ്ഗൈ. ജലീബ് ഉൾപ്പെടെ രണ്ട് പുതിയ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്ടും ലാംകോ എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ അമാനുല്ലയും സന്നിഹിതരായിരുന്നു.

New Update
KUWAIT CITY

കുവൈറ്റ് സിറ്റി: ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് തന്റെ വളർച്ചാ യാത്രയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് റിഗ്ഗൈബ്ലോക്ക്‌ 2 ൽ 47-ാമത്തെയും ജലീബ് 2 യിലെ 48-ാമത്തെയും സ്റ്റോറുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

Advertisment

ഇതിലൂടെ കുവൈത്ത് വിപണിയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുന്നു. റിഗ്ഗൈ (2) സ്റ്റോർ ടെസ്ല എഞ്ചിനീയറിംഗ് ചെയർമാൻ മിസ്റ്റർ ചെറിയാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

KUWAIT 1


ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്ടും ലാംകോ എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ അമാനുല്ലയും സന്നിഹിതരായിരുന്നു.


ആദ്യ വിൽപ്പന കുവൈത്ത് റീജിയണൽ ഡയറക്ടർ മിസ്റ്റർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ സീനിയർ മാനേജ്മെന്റും ജീവനക്കാരും പങ്കെടുത്തു.  മുഹമ്മദ് സുനീർ (CEO), മിസ്റ്റർ തെഹ്സീർ അലി (DRO), മിസ്റ്റർ മുഹമ്മദ് അസ്ലം (COO) എന്നിവരും സന്നിഹിതരായിരുന്നു.

KUWAIT 2

ജലീബ് (2) സ്റ്റോർ ഹിസ് എക്സലൻസി ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹും ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ മിസ്റ്റർ ജാസിം മുഹമ്മദ് ഖമീസ് അൽ ശറാഹും ചേർന്ന് ഉദ്ഘാടനം ചെയ്തു. 


ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്, ലാംകോ എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ  അമാനുല്ല എന്നിവരും പങ്കെടുത്തു.


KUWAIT 4

കൂടാതെ മിസ്റ്റർ സാദ് മുഹമ്മദ് അൽ ഹമദ,  മുഹമ്മദ് അൽ മുതൈരി, വാസിം വാഹിദ് (CEO – ഡെട്രോയിറ്റ്),  ചെരിയൻ ചെരിയൻ (ചെയർമാൻ – ടെസ്ല എഞ്ചിനീയറിംഗ്) എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു . 

ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് മാനേജ്മെന്റിലെയും സ്റ്റാഫിലെയും  അയ്യൂബ് കച്ചേരി, മുഹമ്മദ് സുനീർ (CEO),  തെഹ്സീർ അലി (DRO),  മുഹമ്മദ് അസ്ലം (COO) എന്നിവരും സന്നിഹിതരായിരുന്നു. 

KUWAIT 5


കുവൈത്ത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയോടുള്ള ഗ്രാൻഡ് ഹൈപ്പർ കുവൈത്തിന്റെ പ്രതിബദ്ധതയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ദൃഢനിശ്ചയവും വ്യക്തമാക്കുന്നു. 


ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരണ യാത്രയിലെ ഈ സുപ്രധാന നേട്ടം, കുവൈത്ത് മുഴുവൻ ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവവും നൽകാനുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പുനൽകുന്നതായി മനഃജ്‌മെന്റ് അറിയിച്ചു.

Advertisment