/sathyam/media/media_files/2025/12/26/img122-2025-12-26-01-13-54.png)
കുവൈറ്റ് സിറ്റി: പുതുവത്സരത്തെ വരവേൽക്കാനായി കുവൈറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അൽ കൂത്ത് മാൾ, ഖൈറാൻ മാൾ, മെസ്സില ബീച്ച് എന്നിവിടങ്ങളിൽ വർണാഭമായ വെടിക്കെട്ടും (Fireworks) വിവിധ കലാപരിപാടികളും അരങ്ങേറും.
ഡിസംബർ 31-ന് അൽ കൂത്ത് മാളിൽ നടക്കുന്ന പരിപാടികളുടെ സമയക്രമം അധികൃതർ പുറത്തുവിട്ടു
* വൈകുന്നേരം 6:00 മുതൽ 9:00 വരെ: കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ (അൽ കൂത്ത് ബ്രിഡ്ജ്).
* വൈകുന്നേരം 7:00 മുതൽ രാത്രി 12:00 വരെ: പരമ്പരാഗത സംഗീത ബാന്റ് മേളങ്ങൾ (സൂഖ് അൽ കൂത്ത്).
* രാത്രി 10:00-ന്: ആകർഷകമായ ബലൂൺ ഡ്രോപ്പ് (അൽ കൂത്ത് മാൾ).
* രാത്രി 12:00-ന് (പുതുവർഷ പുലരി): ഗംഭീരമായ വെടിക്കെട്ട് (സൂഖ് അൽ കൂത്ത്).
അൽ കൂത്തിന് പുറമെ, ഖൈറാൻ മാൾ, മെസ്സില ബീച്ച് എന്നിവിടങ്ങളിലും പുതുവത്സരദിനത്തിൽ സമാനമായ രീതിയിൽ വെടിക്കെട്ടും ആഘോഷപരിപാടികളും നടക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും അധികൃതർ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us