/sathyam/media/media_files/2025/12/28/img143-2025-12-28-00-40-37.png)
കുവൈറ്റ് സിറ്റി: രാജ്യത്തെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് പരിസ്ഥിതി അതോറിറ്റിയും (ഇപിഎ) ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നുവൈസീബ് മേഖലയിൽ വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു.
എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗ അധികൃതരും സംയുക്തമായി നുവൈസീബ് പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘകർക്കെതിരെ കർശനമായ പിഴയും നിയമനടപടികളും സ്വീകരിച്ചു.
കുവൈറ്റിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പരിശോധനകൾ തുടരുമെന്നും പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us