ഇൻഫോക് "സ്പാർക്ക് ഓഫ് മുബാറക്ക് അൽ കബീർ 2025-26" സംഘടിപ്പിച്ചു

ഇൻഫോക് മുബാറക്ക് റീജണൽ കൺവീനർ നിജോ തോമസ് അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ്, മാർത്ത ജോൺസൺ ഉദ്ഘാടനം ചെയ്തു.

New Update
SPARK OF MUBARAQ

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്)  മുബാറക് അൽ കബീർ റീജണൽ വാർഷിക പരിപാടിയായ "സ്പാർക്ക് ഓഫ് മുബാറക് അൽ കബീർ 2025 -26 " ജനുവരി 3ന് റിഗ്ഗായ് ജവഹറത്ത് അൽ സാലെ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. 

Advertisment

ഇൻഫോക് മുബാറക്ക് റീജണൽ കൺവീനർ നിജോ തോമസ് അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ്, മാർത്ത ജോൺസൺ ഉദ്ഘാടനം ചെയ്തു.

SPARK OF MUBARAQ1

ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. മാട്രൺ ഫരീദ ഇസ്മായിൽ, ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം ഗിരീഷ് കെ.കെ, മുബാറക്ക് റീജണൽ ട്രഷറർ ജോബിൻസ് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  


ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 


SPARK OF MUBARAQ2

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ദീർഘ കാലം മാതൃകാപരമായ സേവനം അനുഷ്ഠിച്ച മുബാറക്ക് റീജണിലെ സീനിയർ നഴ്സുമാരെ ആദരിച്ച സാംസ്കാരിക സമ്മേളനത്തിൽ ഇൻഫോക് ഫർവാനിയ റീജണൽ സെക്രട്ടറി പ്രിൻസി വർഗീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി പി ജോൺസൺ നന്ദിയും പറഞ്ഞു. 

തുടർന്ന് എലാൻസ ബാൻഡും  ഇൻഫോക് മുബാറക്ക് റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത കലാപരിപാടികൾ ശ്രദ്ധേയമായി. 

SPARK OF MUBARAQ3

കാർത്തിക് കംബദാസനും ബിനു ജോർജ്ജും അവതാരകരായ സ്പാർക്ക് ഓഫ് മുബാറക്ക് അൽ കബീർ 2025-26 അവിസ്മരണീയമായ സായാഹ്നമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Advertisment