കുവൈറ്റിൽ സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. സഹൽ ആപ്പിൽ നാല് പുതിയ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

പൗരന്മാർക്കും പ്രവാസികൾക്കും ഒരേപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
public authority for civil information kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സഹൽ ആപ്പിൽ നാല് പുതിയ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. 

Advertisment

പൗരന്മാർക്കും പ്രവാസികൾക്കും ഒരേപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകാല പൗരത്വം, മാറ്റം വരുത്തുന്നതിന് മുൻപുള്ള പേര്, പഴയ മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇംഗ്ലീഷിലുള്ള 'ടു ഹൂം ഇറ്റ് മേ കൺസേൺ' സാക്ഷ്യപത്രവുമാണ് പുതുതായി സഹൽ ആപ്പിലൂടെ ലഭ്യമാവുക. 

സർക്കാർ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ഇതോടെ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ പൊതുജനങ്ങൾക്ക് വേഗത്തിൽ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment