/sathyam/media/media_files/2026/02/16/img34-2026-02-16-18-08-54.png)
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കല്യോട്ട് രക്ത സാക്ഷികളായ ശരത് ലാൽ- കൃപേഷ് അനുസ്മരണ സമ്മേളനം പത്തനംത്തിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
കാലം എത്ര കഴിഞ്ഞാലും കൃപേഷ്ന്റെയും ശരത് ലാൽന്റെയും ഓർമ്മകൾ ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും മനോ മുകുരത്തിൽ നിറഞ്ഞു നിൽക്കുമെന്നും, കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും കോടതി ശിക്ഷക്ക് വിധിച്ചെങ്കിലും പൊതു ഖജനാവിലെ പണമുപയോഗിച്ച് പ്രതികളെ രക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടിയ സംസ്ഥാന ഗവണ്മെന്റ് ഇപ്പോൾ പ്രതികൾക്ക് പരോൾ നൽകി സ്വതന്ത്രമായി വിലസാൻ അനുവദിക്കുകയാണെന്നും നേതാക്കൾ അനുസ്മരണ പ്രഭാഷണങ്ങളിൽ കുറ്റപ്പെടുത്തി
അബ്ബാസിയ ആസ്പയർ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഒഐസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഓൺ ലൈൻ വഴിയും ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ വർഗീസ് പുതുകുളങ്ങരയും മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
/filters:format(webp)/sathyam/media/media_files/2026/02/16/kuwait-pravasi-2026-02-16-18-09-10.jpg)
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ, വർക്കിങ് പ്രസിഡന്റ് ബി സ് പിള്ള, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം എ നിസാം, ട്രഷറർ സൂരജ് കണ്ണൻ, ജില്ലയുടെ ചാർജുള്ള സെക്രട്ടറി സുഭാഷ് പി നായർ, ജനറൽ സെക്രട്ടറി രാമ കൃഷ്ണൻ കള്ളാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നാസർ ചുള്ളിക്കര, നൗഷാദ് കള്ളാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മറ്റു നാഷണൽ കമ്മിറ്റി ഭാരവാഹികൾ,വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ,ജില്ലാ പ്രവർത്തകർ, കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷൈൻ തോമസ്, ഇക്ബാൽ മെട്ടമ്മൽ,വത്സരാജ്. പി, സമദ് കോട്ടോടി, നൗഷാദ് തിടിൽ എന്നിവർ സംബന്ധിച്ചു
ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us