കുവൈറ്റിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ ഔദ്യോഗിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി.

New Update
img(22)

കുവൈറ്റ് സിറ്റി: റീജിയണൽ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് സിവിൽ സർവീസ് കൗൺസിൽ ഉത്തരവിട്ടു. 

Advertisment

2026 മാർച്ച് 2 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനപ്രകാരം, മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കൂടുതൽ പേർ ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യാൻ പാടുള്ളതല്ല.


നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ ഔദ്യോഗിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി.


 സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവമനുസരിച്ച് ജീവനക്കാർക്ക് ആഴ്ചതോറുമുള്ള റൊട്ടേഷൻ സമ്പ്രദായമോ അല്ലെങ്കിൽ റൊട്ടേഷൻ ഇല്ലാതെ തന്നെ നിശ്ചിത ജീവനക്കാരെ മാത്രം നിയോഗിച്ചുകൊണ്ടോ പ്രവർത്തനം തുടരാവുന്നതാണ്. 

ഈ കാലയളവിലെ ഇളവുകൾ ഔദ്യോഗിക ഡ്യൂട്ടിയായി തന്നെ കണക്കാക്കും. അതേസമയം, കുവൈറ്റിലെ സർക്കാർ ഓഫിസുകളിലെ ഈവനിംഗ് ഷിഫ്റ്റുകൾ താൽക്കാലികമായി നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. 

എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റ് അത്യാവശ്യ വിഭാഗങ്ങളെ ഈ തീരുമാനം ബാധിക്കില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും സിവിൽ സർവീസ് കൗൺസിൽ വ്യക്തമാക്കി.

Advertisment