കുവൈറ്റിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

2026 മാർച്ച് 2-ന് (തിങ്കളാഴ്ച) നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.  മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.  മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3-ന് നടത്തുന്ന അവലോകനത്തിന് ശേഷം തീരുമാനമെടുക്കും.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
press release kuwait

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് കുവൈറ്റിലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Advertisment

2026 മാർച്ച് 2-ന് (തിങ്കളാഴ്ച) നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.  മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.  മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3-ന് നടത്തുന്ന അവലോകനത്തിന് ശേഷം തീരുമാനമെടുക്കും.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പരീക്ഷാ ഷെഡ്യൂളിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുക. ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു

Advertisment