ഒമാനിലെ ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് കുവൈത്ത്

അയൽരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്റെ സുരക്ഷ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

New Update
oman kuwait

കുവൈത്ത് സിറ്റി: ഒമാന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisment

ഒമാനിലെ ദുകം (Duqm) വാണിജ്യ തുറമുഖത്തിന് നേരെ ഞായറാഴ്ച പുലർച്ചെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അയൽരാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്റെ സുരക്ഷ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെ ഗൾഫ് മേഖലയിലുടനീളം സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിനിടയിലാണ് മേഖലയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന് നേരെയും ഇറാൻ ആക്രമണം നടത്തിയത്.

Advertisment