കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ രാജൻ ഡാനിയേൽ അന്തരിച്ചു

ദീർഘകാലം കുവൈറ്റിലെ പ്രവാസ ലോകത്ത് സജീവമായിരുന്ന അദ്ദേഹം വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങളാണ് കാഴ്ചവെച്ചത്.

New Update
RAJAN DANIYEL

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ മുൻ വൈസ് ചെയർമാനുമായിരുന്ന വെൺമണി നാടാവള്ളിയിൽ വില്ലയിൽ രാജൻ ഡാനിയേൽ (77) അന്തരിച്ചു. 

Advertisment

ദീർഘകാലം കുവൈറ്റിലെ പ്രവാസ ലോകത്ത് സജീവമായിരുന്ന അദ്ദേഹം വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങളാണ് കാഴ്ചവെച്ചത്.ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ വൈസ് ചെയർമാൻ, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു.


ഇന്ത്യൻ ഓവർസീസ് രക്ഷധികാരി, കുവൈറ്റ് മാർത്തോമ ഇടവക സെക്രട്ടറി, സഭാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മാർത്തോമാ യുവജന സഖ്യം നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഭാര്യ: സൂസി രാജൻ (കവുങ്ങുംപ്രായാർ കൂറ്റൻപാറ കുടുംബാംഗം

മക്കൾ: അവിനാഷ് (കുവൈറ്റ്), അനൂപ് (ഓസ്‌ട്രേലിയ).

മരുമക്കൾ: ജീന, മാലിനി.

കൊച്ചുമക്കൾ: രജ്ജീത, അഗസ്റ്റ്യ, റാഫായേൽ, സൂര്യ, ആരിയേ, വിയേറ.

ശവസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും

Advertisment