/sathyam/media/media_files/2026/03/01/img26-2026-03-01-22-55-35.jpg)
കുവൈത്ത് സിറ്റി: ഏറ്റവും വലിയ ജനകീയ ഇഫ്താറിന് കുവൈത്ത് സാക്ഷിയായി. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ അക്ഷരാർത്ഥത്തിൽ ജന സാഗരമായി.
കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി ഒഴുകിയെത്തിയ ജനങ്ങളെക്കൊണ്ട് ഇഫ്താർ നഗരി നിറഞ്ഞുകവിഞ്ഞു. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം വിളിച്ചോതിയ ഇഫ്താർ സംഗമം ഇന്ത്യൻ അംബാസിഡർ പരമിത ത്രിപാദി ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/03/01/kuwait-iftar-2026-03-01-22-57-32.jpg)
കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കുവൈത്ത് കെഎംസിസിയുടെ അൻപതാം വാർഷിക പ്രഖ്യാപനം നടത്തി. ഇന്ത്യൻ അംബാസിഡർക്കുള്ള കുവൈത്ത് കെഎംസിസി ഉപഹാരം അദ്ദേഹം കൈമാറി.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ എംബസി പ്രതിനിധികളും അതിഥികളായി പങ്കെടുത്തു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്നേഹവും സാഹോദര്യവും പുതുക്കാനുള്ള വേദിയായി മെഗാ ഇഫ്താർ സംഗമം മാറി.
/filters:format(webp)/sathyam/media/media_files/2026/03/01/kuwait-iftar1-2026-03-01-22-57-46.jpg)
പ്രമുഖ വാഗ്മി സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരം കുവൈത്ത് കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ടി.ടി സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ വ്യവസായ പ്രമുഖരായ മൻസൂർ ചൂരി, മുസ്തഫ ഹംസ, മുഹമ്മദലി വി.പി, അബ്ദുറഹ്മാൻ, ഷംസീർ, ജംഷാദ്, അസീം സേട്ട് സുലൈമാൻ, ഹർഷൽ, ജയകുമാർ എന്നിവർ സന്നിഹിതരായി. മുഹമ്മദ് ഫായിസ് യൂസുഫ് ഖിറാഅത് നടത്തി.
/filters:format(webp)/sathyam/media/media_files/2026/03/01/kuwait-iftar2-2026-03-01-22-58-01.jpg)
കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറരർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us