/sathyam/media/media_files/2026/03/01/img27-2026-03-01-23-03-40.jpg)
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നയതന്ത്ര ഇടപെടൽ വഴി സമാധാനം ഉറപ്പാക്കണമെന്ന് എ ഐസിസി സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം എൽ എ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടു വിവിരങ്ങൾ ആരാഞ്ഞു.
കേരളത്തിൽ നിന്നുള്ള പാർലിമെന്റ് അംഗങ്ങളും ഇക്കാര്യത്തിൽ തങ്ങളുടെ ഉത്കണ്ഠ ഇന്ത്യൻ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
യുദ്ധവും പ്രതികാര രാഷ്ട്രീയവും പരിഹാരമല്ല; സംവാദവും നയതന്ത്രവുമാണ് സമാധാനത്തിലേക്കുള്ള വഴിഎന്ന് നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് നേതാക്കൾ പറഞ്ഞു.
പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് ആൻ്റോ ആൻ്റണി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ദിനംപ്രതി ഗുരുതരമാകുന്ന സാഹചര്യത്തിൽ, അവിടെ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ, പ്രത്യേകിച്ചും ഭൂരിപക്ഷം വരുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് രാജ്യത്തിന്റെ അടിയന്തര ബാധ്യതയാണ്.
ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും, അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം ഇന്ത്യൻ പ്രവാസിസമൂഹത്തിന് ആവശ്യമായ സംരക്ഷണവും, ആവശ്യമായാൽ സമയോചിതമായി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും ആന്റോ ആൻറണി എംപി ആവശ്യപ്പെട്ടു.
നിലവിലെ സംഘർഷാവസ്ഥ ലോക സമൂഹത്തിന് ഗുരുതരമായ മുന്നറിയിപ്പാണ്. യുദ്ധവും പ്രതികാര രാഷ്ട്രീയവും ഒരിക്കലും സ്ഥിരമായ പരിഹാരമല്ല; സംവാദവും നയതന്ത്രവും മാത്രമാണ് ശാശ്വത സമാധാനത്തിലേക്കുള്ള വഴി.
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന ഏറ്റുമുട്ടൽ പശ്ചിമേഷ്യയിലെ സ്ഥിരതയെ ബാധിക്കുന്നതാണ്. ഈ സാഹചര്യം നിയന്ത്രണാതീതമായി വ്യാപിക്കുകയാണെങ്കിൽ അതിന്റെ ആഘാതം ആഗോള സമ്പദ്‌വ്യവസ്ഥയെയും, പ്രത്യേകിച്ച് ഗൾഫ് മേഖലയുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന ഇന്ത്യയെയും, ഗുരുതരമായി ബാധിക്കും.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിൽ ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് മലയാളികളും ഇന്ത്യൻ പ്രവാസികളും ഇന്ന് ആശങ്കയിലാണ്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഇടപെടെണ്ടതുണ്ട്.
ഇന്ത്യ എക്കാലവും പിന്തുടർന്നിട്ടുള്ള സമാധാനപരവും നയതന്ത്രപരവുമായ വിദേശനയ പാതയിലാണ് ഇത്തരം വിഷയങ്ങളിൽ നിലപാട് സ്വീകരിക്കേണ്ടത്. ശക്തിപ്രയോഗത്തേക്കാൾ സംവാദത്തിന് പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര ഇടപെടലുകൾ അത്യാവശ്യമാണെന്നും ആന്റോ ആൻറണി പറഞ്ഞു.
ലോക രാജ്യങ്ങൾ ഉടൻ തന്നെ സംഘർഷം ശമിപ്പിക്കാൻ ശ്രമിക്കണ മെന്നും യുദ്ധമല്ല — സമാധാനമാണ് മനുഷ്യകുലത്തിന്റെ ഭാവിയെന്നും നേതാക്കൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us