കുവൈറ്റിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന നടപടികളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളും : പ്രധാനമന്ത്രി നരേന്ദ്രമോദി

മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഇരു നേതാക്കളും അടിവരയിട്ടു.

New Update
kuwait modi

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന നടപടികളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുവൈറ്റിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

Advertisment

മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഇരു നേതാക്കളും അടിവരയിട്ടു.


കുവൈറ്റിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈറ്റ് നേതൃത്വം നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.


ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംഭാഷണത്തിൽ സൂചനകളുണ്ടായി.

Advertisment