/sathyam/media/media_files/2026/03/04/kuwait-arrest-2026-03-04-00-41-39.jpg)
കുവൈറ്റ് സിറ്റി: മഹ്ബൂലയിലെ പ്രശസ്തമായ ആലിയ, ഗാലിയ ടവറുകൾ ഉൾപ്പെടെയുള്ള താമസകേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കപ്പെട്ടുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MOI) പിടികൂടി.
ഭീതി പടർത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് കുവൈറ്റ് നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയുണ്ടാക്കുകയും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us