/sathyam/media/media_files/2026/03/05/norka-2026-03-05-18-47-30.jpg)
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ്പ് ഡെസ്ക് സജ്ജമാക്കി.
കേരള സർക്കാരിന്റെ നോർക്ക റൂട്ട്സിനു കീഴിൽ ആരംഭിച്ച ഈ സംവിധാനം വഴി പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യത്തിനായി +91 8802012345 എന്ന നമ്പറും ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗജന്യമായി വിളിക്കാൻ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നോർക്ക ടെലി കൗൺസിലിംഗ് സേവനത്തിനായി +91 471 2430001 എന്ന നമ്പറിലോ 14416 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം. കുവൈത്തിലുള്ള പ്രവാസികൾക്കായി പ്രത്യേക കോർഡിനേഷൻ സംവിധാനവും നോർക്ക ഒരുക്കിയിട്ടുണ്ട്.
സജി ജെ (+965 99122984), ടി.വി ഹിക്മത്ത് (+965 6776 5810), ജിതിൻ പ്രകാശ് (+965 9720 1260), മണിക്കുട്ടൻ എടക്കാട് (+965 558 31679), സത്താർ കുന്നിൽ (+965 6688 2499) എന്നിവരെ കുവൈത്തിലുള്ളവർക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമേ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡൽഹിയിലുള്ള കൺട്രോൾ റൂമും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്നുണ്ട്.
ന്യൂഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം നമ്പറുകളും (011-23747079, 011-23742320, +91-9310443880) സഹായത്തിനായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ www.norkaroots.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us