സന്ദർശക വിസയിൽ കുവൈത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സമായി വിമാന സർവീസുകളുടെ അഭാവം

നിലവിലെ സാഹചര്യത്തിൽ കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ ലഭ്യതക്കുറവ് മൂലം മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

New Update
MAIDHEEN ALEEKHAN

കുവൈറ്റ് സിറ്റി: മകളെ കാണാൻ സന്ദർശക വിസയിൽ കുവൈത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി പുത്തൻവിള മൈദീൻ അലീഖാൻ (74) ആണ് മരിച്ചത്. 

Advertisment

കുവൈത്തിലെ സഭാ ഹോസ്പിറ്റലിൽ നഴ്‌സായ മകൾ ഫൗസിയ അലിഖാന്റെ അടുത്തേക്കാണ് അദ്ദേഹം എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 


എന്നാൽ, നിലവിലെ സാഹചര്യത്തിൽ കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ ലഭ്യതക്കുറവ് മൂലം മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഫൗസിയയുടെ ഭർത്താവ് വിസ സംബന്ധമായ ആവശ്യങ്ങൾക്കായി നിലവിൽ നാട്ടിലാണുള്ളത്. കുടുംബസുഹൃത്ത് അയ്യൂബ്, സാമൂഹിക പ്രവർത്തകൻ സലിം കുമ്മേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

Advertisment