ഗൾഫിലെ നിലവിലെ സാഹചര്യം: കുവൈറ്റിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

New Update
GULF SSLC

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലെ സി.ബി.എസ്.ഇ പരീക്ഷകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 

Advertisment

മാർച്ച് 7 മുതൽ 11 വരെ നടത്താനിരുന്ന പത്താം ക്ലാസിലെ എല്ലാ പരീക്ഷകളും, കൂടാതെ നേരത്തെ മാറ്റിവെച്ചിരുന്ന മാർച്ച് 2, 5, 6 തീയതികളിലെ പരീക്ഷകളും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. 


മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 7 ശനിയാഴ്ച നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. ഇതിന്റെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. 

മാർച്ച് 9 തിങ്കളാഴ്ച മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 7-ന് സാഹചര്യം വിലയിരുത്തിയ ശേഷം കൃത്യമായ നിർദ്ദേശം നൽകും. വിദ്യാർത്ഥികൾ അതത് സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.

Advertisment