പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലും യാത്രക്കാർ താമസിക്കുന്ന ഹോട്ടലുകളിലും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്

New Update
img(192)

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനെത്തുടർന്ന്  കുടുങ്ങിപ്പോയ ഇന്ത്യൻ യാത്രക്കാർക്ക് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ട്.

Advertisment

പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കുന്നതിനായി എംബസി ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലും യാത്രക്കാർ താമസിക്കുന്ന ഹോട്ടലുകളിലും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയ്യും വിമാനക്കമ്പനികളുമായും കുവൈറ്റ് അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തിവരുന്ന എംബസി, യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്.

12


വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 


വിസ കാലാവധി കഴിഞ്ഞവർക്കായി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാകുമെന്ന് എംബസി വ്യക്തമാക്കി. 

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisment