കുവൈറ്റിലെ ഇന്ത്യൻ കമ്പനികളുമായി അംബാസഡർ പരമിത ത്രിപാഠി ചർച്ച നടത്തി; സുരക്ഷയ്ക്ക് മുൻഗണനയെന്ന് ഉറപ്പ്

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ നൽകുന്ന സഹകരണത്തെയും പ്രതിബദ്ധതയെയും അവർ പ്രശംസിച്ചു.

New Update
Tripathi

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഇന്ന് വെർച്വൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അംബാസഡർ കമ്പനി പ്രതിനിധികളുമായി വിശദമായി സംസാരിച്ചു.

Advertisment

കുവൈറ്റിലെ ഇന്ത്യൻ ബിസിനസുകളുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവുമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്ന് അംബാസഡർ ഉറപ്പുനൽകി.


ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ നൽകുന്ന സഹകരണത്തെയും പ്രതിബദ്ധതയെയും അവർ പ്രശംസിച്ചു.


കമ്പനികളുടെ പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ക്ഷേമത്തിനും എംബസിയുടെ പൂർണ്ണ പിന്തുണ അംബാസഡർ വാഗ്ദാനം ചെയ്തു.

ഇന്ത്യ-കുവൈറ്റ് വ്യാപാര മേഖലയിൽ സജീവമായ ഒട്ടനവധി കമ്പനികളുടെ പ്രതിനിധികൾ ഈ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

Advertisment