New Update
/sathyam/media/media_files/2026/03/06/img194-2026-03-06-01-25-59.png)
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
Advertisment
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന ഉഗ്രശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിന്റെ ഭാഗമാണെന്ന് സായുധ സേന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും സൈന്യം അറിയിച്ചു. മേഖലയിലെ സാഹചര്യം സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.എന്നും പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us