കുവൈത്തിലെ വിശ്വാസികൾക്ക് ആശ്വാസം. എല്ലാ പള്ളികളിലും തറാവീഹ് നമസ്കാരം പുനരാരംഭിക്കും

ഔഖാഫ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

New Update
289661

കുവൈറ്റ് സിറ്റി:കുവൈത്തിലെ വിശ്വാസികൾക്ക് ആശ്വാസമായി രാജ്യത്തെ എല്ലാ പള്ളികളിലും ഇന്ന് മുതൽ തറാവീഹ് നമസ്കാരം പുനരാരംഭിക്കുന്നു. ഔഖാഫ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

Advertisment

പുതിയ നിർദ്ദേശപ്രകാരം ഇഷാ നമസ്കാരം കഴിഞ്ഞാലുടൻ പള്ളികളിൽ തറാവീഹ് ആരംഭിക്കേണ്ടതുണ്ട്. നമസ്കാരത്തിന്റെ ദൈർഘ്യം 20 മിനിറ്റിനുള്ളിൽ പരിമിതപ്പെടുത്തണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

റമദാൻ അവസാന പത്തിലെ ഖിയാമുല്ലൈൽ നമസ്കാരങ്ങൾക്കും പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാത്രി 12 മണിക്ക് ആരംഭിച്ച് 12:30-ഓടെ നമസ്കാരം പൂർത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisment